മാനന്തവാടി സ്‌റ്റേഷനിലെ 15 പോലിസുകാര്‍ക്ക് കൊവിഡ്

Update: 2021-08-19 18:49 GMT

മാനന്തവാടി: മാനന്തവാടി സ്‌റ്റേഷനിലെ 15 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് എസ്‌ഐ മാരടക്കമുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കഴിഞ്ഞ തവണ രോഗം ബാധിച്ചവരും ഉള്‍പ്പെടുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെയാണ് 15 പേര്‍ക്ക് വൈറസ് പോസിറ്റീവായത്. ഇവര്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. ഇനിയും രോഗലക്ഷണമുള്ള പോലിസുകാര്‍ സ്‌റ്റേഷനിലുണ്ട്.

അവരെല്ലാം കൊവിഡ് ടെസ്റ്റ് നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. എസ്‌ഐ മാരുള്‍പ്പെടെ ക്വാറന്റൈനില്‍ പോയതോടെ സ്റ്റേഷന്റ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനിലെ ഭൂരിഭാഗം പോലിസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്‌റ്റേഷന്‍ അടച്ചിടേണ്ടിവന്നിരുന്നു.

Tags: