കൊവിഡ്: വയനാട്ടില്‍ 49 പേര്‍ കൂടി നിരീക്ഷണത്തില്‍

Update: 2020-04-19 13:01 GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ 1458 പേര്‍ കൂടി ഇന്ന് കൊവിഡ് നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ആകെ 8200 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവായി. അതേസമയം, 49 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5468 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 6 ആണ്. ജില്ലയില്‍ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാംപിളുകളില്‍ 258 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1096 വാഹനങ്ങളിലായെത്തിയ 1699 ആളുകളെ സ്‌ക്രീനിങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.



Tags:    

Similar News