അയല്‍ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കായി വയനാട് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

Update: 2020-04-02 16:11 GMT

കല്‍പറ്റ: ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന വയനാട് ജില്ലയില്‍ നിന്നുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 04936 204151. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും രോഗവ്യാപനം തടയാനുമായി അതിര്‍ത്തികളില്‍ വളരെ കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    മാനന്തവാടി ജില്ലാ ആശുപത്രി കൊവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തില്‍ അവിടെ നിന്ന് ലഭ്യമായിരുന്ന എല്ലാ സൗജന്യ ചികില്‍സാ സേവനങ്ങളും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിന്നു ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ ഭരണകുടം ഏറ്റെടുത്ത ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പേ വാര്‍ഡ് സൗകര്യങ്ങള്‍ ഒഴികെയുള്ള ചികില്‍സാ സൗകര്യങ്ങളാണ് ലഭ്യമാവുക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സയില്‍ ലഭ്യമായിരുന്ന സൗജന്യ മരുന്നുകള്‍ ജില്ലയിലും എത്തിച്ചുനല്‍കുന്നതിനും നടപടിയുണ്ടാവും.




Tags: