മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചു

Update: 2024-02-25 10:52 GMT

വയനാട്: വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് പ്രദേശവാസികള്‍. പ്രദേശത്ത് നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചതായി നാട്ടുകാര്‍ പറയുന്നു. നൂറ് മീറ്റര്‍ മാറി പാടത്ത് പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാട്ടുകാരനായ തോമസിന്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്.രാവിലെ പള്ളിയില്‍ പോയവരും കടുവയെ കണ്ടെന്ന് പറയുന്നു. രണ്ട് മാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ഇറക്കിയിരുന്നു.

Similar News