മാനന്തവാടിയില്‍ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
മാനന്തവാടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാട്ടിമൂല പഴയ റേഷന്‍ കടയ്ക്കു സമീപം കാപ്പുമല്‍ വീട്ടില്‍ ജഗനാഥനാണ് (20) മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേപറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍ എം സണ്ണി (56) എന്നിവര്‍ പരിക്കുകളോടെ മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലാണ്. വാളാട് കുരിക്കലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം രാത്രിയിലായിരുന്നു അപകടം. സാരമായ പരിക്കുകളോടെ ജഗനാഥനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.