അരക്കിലോ കഞ്ചാവുമായി ബസ് യാത്രക്കാരന്‍ പിടിയില്‍

വാഹനപരിശോധനയില്‍ പാട്ടവയലില്‍നിന്ന് ബത്തേരിയിലേക്ക് വരികയായായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

Update: 2019-03-04 19:44 GMT

കല്‍പ്പറ്റ: ബസ്സില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി വില്‍പനക്കാരന്‍ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി മേലെത്തൊടിയില്‍ വീട്ടില്‍ മുഹമ്മദാലി (58) യെയാണ് എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയില്‍ പാട്ടവയലില്‍നിന്ന് ബത്തേരിയിലേക്ക് വരികയായായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

ബത്തേരിയിലും പരിസരപ്രദേങ്ങളിലും കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പന നടത്തുന്നയാളാണ് മുഹമ്മദാലിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ മണികണ്ഠന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




Tags: