പിന്‍ ആന്റ് ത്രെഡ് ആര്‍ട്ടില്‍ മദര്‍ തെരേസയുടെ ഛായ ചിത്രം തീര്‍ത്ത് വിന്‍സെന്റ് പല്ലിശ്ശേരി ഗിന്നസിലേക്ക്

ഇറാഖി പൗരനായ സയ്യിദ് ബാഷൂണ്‍ ആറര അടി വലിപ്പുള്ള ചിത്രം നിര്‍മിച്ച് നേടിയ റെക്കോര്‍ഡാണ് വിന്‍സെന്റ് പല്ലിശ്ശേരി തകര്‍ത്തത്.

Update: 2022-09-09 15:32 GMT
തൃശൂര്‍: 10 അടി നീളവും വീതിയുമുള്ള വൃത്താകൃതിയിലുള്ള കാന്‍വാസ് ബോര്‍ഡില്‍ 3500 ല്‍ പരം നൂലിഴകള്‍ കൊണ്ട് പിന്‍ ആന്റ് ത്രെഡ് ആര്‍ട്ടില്‍ മദര്‍ തെരേസയുടെ ഛായ ചിത്രം തീര്‍ത്ത് വിന്‍സെന്റ് പല്ലിശ്ശേരി ഗിന്നസിലേക്ക്. ഇറാഖി പൗരനായ സയ്യിദ് ബാഷൂണ്‍ ആറര അടി വലിപ്പുള്ള ചിത്രം നിര്‍മിച്ച്

നേടിയ റെക്കോര്‍ഡാണ് വിന്‍സെന്റ് പല്ലിശ്ശേരി തകര്‍ത്തത്.

അവിട്ടം നാളില്‍ തൃശൂര്‍ നെടുമ്പാളിലുള്ള സ്വന്തം വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ എട്ടിനാരംഭിച്ച ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് യജ്ഞം ഉച്ചതിരിഞ്ഞ് 3.30ന് ആണ് സമാപിച്ചത്.

ഗിന്നസ്സ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് സ്‌റ്റേറ്റ് സെക്രട്ടറി സത്താര്‍ ആദൂര്‍, റിട്ട. ജില്ലാ സര്‍വ്വെ സൂപ്രണ്ട് . പി സി ഭരതന്‍, ബി ആര്‍ക്ക് എഞ്ചീനിയര്‍ പി കെ ഷാനവാസ്, അഡ്വ. സുരേഷ് കുമാര്‍, സര്‍വ്വെ എഞ്ചിനിയര്‍ എം കെ രഞ്ജിത്ത് എന്നിവര്‍ നിരീക്ഷകരായിരുന്നു.

Tags:    

Similar News