മാളപളളിപ്പുറം വട്ടക്കോട്ട അംബേദ്ക്കര്‍ റോഡില്‍ കാട് അപകട ഭീഷണിയാകുന്നു

മാളപള്ളിപ്പുറം വട്ടക്കോട്ട അംബേദ്ക്കര്‍ റോഡിലാണ് ഇരുഭാഗത്തും കാട് വളര്‍ന്ന് മുടിയത്.

Update: 2020-10-19 13:42 GMT

മാള: റോഡ് കാട് മൂടിയ നിലയിലായതോടെ യാത്ര ദുരിതമാവുന്നതായി പരാതി. മാളപള്ളിപ്പുറം വട്ടക്കോട്ട അംബേദ്ക്കര്‍ റോഡിലാണ് ഇരുഭാഗത്തും കാട് വളര്‍ന്ന് മുടിയത്. അംബേദ്ക്കര്‍ കോളനി നിവാസികള്‍ കനക്കുന്ന്, മാള ഗവ. ആശുപത്രി, മാള ടൗണ്‍ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വഴിയാണിത്. വിജനമായ വഴിയില്‍ കാട് വളര്‍ന്നത് സ്ത്രീകളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയായി മാറിയിട്ടുണ്ട്.

കാട് നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് തയാറാവുന്നില്ലെന്ന് പരാതിയുണ്ട്. അടിയന്തിരമായി അപകട ഭീഷണി ഒഴിവാക്കണമെന്ന് മാള പ്രതികരണവേദി ആവശ്യപ്പെട്ടു.




Tags: