ഓട്ടോറിക്ഷയില്‍നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

Update: 2021-12-31 15:18 GMT

മാള: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് ബാറ്ററിയും കേബിളും മോഷ്ടിച്ച രണ്ടുപേരെ മാള പോലിസ് അറസ്റ്റ് ചെയ്തു. മടത്തുംപടി വാഴക്കൂട്ടത്തില്‍ സന്തോഷ് (42), ആലമിറ്റം ചൂളക്കല്‍ രാജേഷ് (40) എന്നിവരെയാണ് മാള എസ്‌ഐ മധു അറസ്റ്റുചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

അന്നമനട മാമ്പ്രയില്‍ സഹകരണ ബാങ്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന എടവനക്കാട് ഇസ്മായിലിന്റെ കെഎല്‍- 7 6104 ഓട്ടോയില്‍നിന്നും 10,000 രൂപ വില വരുന്ന എക്‌സൈഡ് ബാറ്ററിയാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. വണ്ടി നിര്‍ത്തി ഡ്രൈവര്‍ മരുന്ന് വാങ്ങാന്‍ പോയപ്പോഴാണ് മോഷണം നടന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചിരുന്നു.

Tags:    

Similar News