തൃശൂര്‍: കുന്നംകുളത്ത് പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു. വളയനാട് സ്വദേശികളായ അഭിഷേക്-അഞ്ജലി ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്നലെ രാത്രി പാല്‍ കൊടുത്ത് ഉറക്കിയതായിരുന്നു. ഇന്ന് രാവിലെ അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.