10 ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപം; സ്റ്റാര്‍ട്ട് അപ്പ് കമ്പനി സിഇഒയെ അനുമോദിച്ചു

Update: 2021-04-12 12:44 GMT

മാള: 10 ദശലക്ഷം യു എസ് ഡോളര്‍ നിക്ഷേപം ലഭിച്ച സഹൃദയ എന്‍ജിനീറിങ് കോളജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ ബയോടെക് സ്ഥാപകനും സിഇഒയുമായ നജീബ് ബിന്‍ ഹനീഫിനെ അനുമോദിച്ചു. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ നടന്ന അനുമോദന ചടങ്ങ് സഹൃദയ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ പി ഡി റിയാസ്, സഹൃദയ മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മേച്ചൂര്‍, സഹൃദയ ടിബിഐ കോ-ഓഡിനേറ്റര്‍ പ്രഫ. ജിബിന്‍ ജോസ് സസാരിച്ചു.

Start-up company CEO honoured

Tags: