ഹിന്ദുത്വ വംശീയതയ്‌ക്കെതിരേ സോളിഡാരിറ്റി യുവജന റാലിയും പൊതുസമ്മേളനവും

Update: 2024-02-11 14:57 GMT
തൃശൂര്‍: ബാബരി മസ്ജിദിനു പിന്നാലെ നിരവധി പള്ളികള്‍ കൈയേറാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ ഭീകരതക്ക് താക്കീതായി യുവജന റാലിയും പൊതുസമ്മേളനവും. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ചാവക്കാട് ബാബരി നഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പൊതുസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രിസഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. രാമക്ഷേത്രം വിശ്വാസമല്ല, കൈയേറ്റത്തിന്റെയും അനീതിയുടെയും അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ സാംസ്‌കാരിക വ്യാപനത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ശോഭനമല്ല. ഭരണകൂടത്തിനെതിരായ വിമര്‍ശനത്തെ ദൈവത്തിനെതിരായ വിമര്‍ശനമായി ചിത്രീകരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലിം സംഭാവനകള്‍ മായ്ക്കുന്തോറും തെളിഞ്ഞു വരുന്ന അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.


ഗ്യാന്‍വാപി സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യം ആബിദ് ശൈഖ് വാരണസി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിത, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, ചേരമാന്‍ ജുമാ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലീം നദ്വി, സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാര്‍, ഡോ. ഫാദര്‍ വൈ.ടി. വിനയരാജ്, ചലചിത്ര സംവിധായകന്‍ പ്രശാന്ത് ഈഴവന്‍, സിനി ആര്‍ട്ടിസ്റ്റ് ലാലി പി.എം തുടങ്ങിയവര്‍ സംസാരിച്ചു. ജഫീര്‍ അറഫാത്ത് ഖിറാഅത്ത് നിര്‍വ്വഹിച്ചു.




Tags:    

Similar News