ചാരായക്കടത്ത്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Update: 2020-05-06 17:25 GMT

മാവേലിക്കര: ചാരായം കടത്തിക്കൊണ്ടു പോവുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എക്‌സൈസ് പിടിയില്‍. ഭരണിക്കാവ് തെക്കേമങ്കുഴി അമ്പിളി ഭവനത്തില്‍ സതീഷ്(42) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് അഞ്ചുലിറ്റര്‍ ചാരായം പിടിച്ചെടുത്തു. പ്രതിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്റ് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ജെ കൊച്ചുകോശി, എന്‍ സതീശന്‍, സിഇഒമാരായ കെ ബിജു, ജയകൃഷ്ണന്‍ പങ്കെടുത്തു.


Tags: