തൃശ്ശൂര്‍: വേലൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. ജുമേരാ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് വേലൂര്‍ നടവുലിങ്ങാടി ഐസക് (29) മരിച്ചത്. ഓക്സിജന്‍ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരന്‍ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.മൂവര്‍ക്കും സ്‌കൂബ ഡൈവിങ്ങിന് മുന്‍പ് സ്വിമ്മിങ് പൂളില്‍ പരിശീലനം ലഭിച്ചിരുന്നു.
നടുവിലങ്ങാടി പോള്‍-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയില്‍ ഒരു കമ്പനിയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. ബലി പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനെത്തിയത്. മോര്‍ച്ചറിയിലുള്ള മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.