ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള +1 പ്രവേശനം

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന ഘട്ട കൗണ്‍സലിംഗ് ആണ് 15 ന് നടക്കുന്നത് എന്ന് ജില്ല ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്നും രണ്ടും ഘട്ട കൗണ്‍സലിംഗ് ചാവക്കാട്, ഇരിങ്ങാലക്കുട എന്നീ വിദ്യാഭ്യാസ ജില്ലകളില്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും 15 ന് തൃശൂര്‍ മോഡല്‍ ബോയ്‌സില്‍ പങ്കെടുക്കാം.

Update: 2019-05-14 14:21 GMT

തൃശൂര്‍: ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിത്തിന് അപേക്ഷിക്കാനുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കു റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതിനുള്ള കൗണ്‍സലിംഗിന്റെ മൂന്നാംഘട്ടം തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 15ന് 10 മണി മുതല്‍ നടക്കും.

ഒന്നും രണ്ടും ഘട്ട കൗണ്‍സലിംഗ് ചാവക്കാട്, ഇരിങ്ങാലക്കുട എന്നീ വിദ്യാഭ്യാസ ജില്ലകളില്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും 15 ന് തൃശൂര്‍ മോഡല്‍ ബോയ്‌സില്‍ പങ്കെടുക്കാം.

അപേക്ഷാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫോം, എസ്എസ്എല്‍സി കോപ്പി, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയുമായി രക്ഷിതാക്കളോടൊപ്പം ഹാജരാകണം. രജിസ്‌ട്രേഷന്‍ ഫോം എല്ലാ ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍', ഐ.ഇ.ഡി.സി റിസോര്‍സ് ടീച്ചര്‍ എന്നിവടങ്ങളില്‍ നിന്ന് ലഭിക്കും.

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന ഘട്ട കൗണ്‍സലിംഗ് ആണ് 15 ന് നടക്കുന്നത് എന്ന് ജില്ല ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കു 9447437 201, 9446229366 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടുക.

Tags:    

Similar News