കൊച്ചുകടവ് കൂട്ടായ്മ റോഡ് വൃത്തിയാക്കി

കൊടുങ്ങല്ലൂര്‍-പൂപ്പത്തി-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗമായ റോഡിന്റെ ഇരുവശങ്ങളിലും കുറ്റിക്കാട് നിറഞ്ഞതിനാല്‍ വളരെയേറെ ദുരിതമായിരുന്നു.

Update: 2020-07-14 04:55 GMT

മാള: കൊച്ചുകടവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട് കയറിക്കിടന്ന എരവത്തുര്‍ കാട്ടൂത്തറ മുതല്‍ കൊച്ചുകടവ് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി.

കൂട്ടായ്മയുടെ പ്രസിഡന്റ് സലീം തെറ്റേമല്‍, സെക്രട്ടറി ഷാജി കൊച്ചുകടവ്, അജ്മല്‍ അഷറഫ്, ഷാഫി അബ്ദു, രാജേന്ദ്രന്‍ നെല്ലിക്കായില്‍, അമാനുള്ള, പി കെ അലി, ഗ്രാമപഞ്ചായത്തംഗം ടി എ ഷമീര്‍, റിപ്പോര്‍ട്ടര്‍ സലീം എരവത്തൂര്‍, അനസ് ഹംസ, നാസര്‍ മുസ്തഫ, പി എസ് ഷാനവാസ്, ഷെഫീഖ്, മുബാറക് അലി, സിയാദ് അലി, ഷഫീര്‍, ഷമീര്‍ ഖാലിദ്, ജയേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊടുങ്ങല്ലൂര്‍-പൂപ്പത്തി-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗമായ റോഡിന്റെ ഇരുവശങ്ങളിലും കുറ്റിക്കാട് നിറഞ്ഞതിനാല്‍ വളരെയേറെ ദുരിതമായിരുന്നു. വളവുകളുള്ള ഭാഗങ്ങളില്‍ ഇടതൂര്‍ന്ന് നിന്നിരുന്ന കാട് മൂലം എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാകില്ലായിരുന്നു. 

Tags: