മാള പുത്തന്‍ചിറ സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

Update: 2022-04-20 16:16 GMT

മാള: പുത്തന്‍ചിറ സ്വദേശി ദുബയില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. പുത്തന്‍ചിറ വിക്ടറി ക്ലബ്ബിന് പടിഞ്ഞാറ് വശം താമസിക്കുന്ന വലിയകത്ത് ലത്തീഫ് മകന്‍ മുജീബ് (38) ആണ് കഴിഞ്ഞ ദിവസം രാവിലെ ദുബയില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഭാര്യ: ഹസീന, മക്കള്‍: നൗഫീറ, നസ്‌റിന്‍, മുഹമ്മദ് അമീന്‍. ഖബറടക്കം നാളെ രാവിലെ ഏഴിന് പുത്തന്‍ചിറ കുന്നത്തേരി ജുമാ മസ്ജിദില്‍.

Tags:    

Similar News