ചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന് തീപിടിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ തീപിടിത്തം. ചാലക്കുടി നോര്‍ത്ത് ജംക്ഷനിലുള്ള ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടിത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതല്‍ അഗ്നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്താന്‍ ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്.