പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സിപിഐ പ്രതിഷേധം

Update: 2020-06-06 14:17 GMT

മാള: കൊവിഡ് മഹാമാരിക്കിടയിലും പാചകവാതകവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധസമരം നടത്തി. കുഴൂരില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി വസന്ത്കുമാര്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. എം ആര്‍ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

പി എഫ് ജോണ്‍സണ്‍, എന്‍ എസ് തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാളയില്‍ എം വല്‍സന്‍ ഉദ്ഘാടനം ചെയ്തു. ബൈജു മണന്തറ അധ്യക്ഷത വഹിച്ചു. സാബു ഏരിമ്മല്‍, പി കെ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പായ്യയില്‍ ജോജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ എ ഹക്കിം അധ്യക്ഷത വഹിച്ചു. സി എന്‍ സുധാര്‍ജുനന്‍, അനൂപ് ചക്കാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News