ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യം: ആനിരാജ

കേന്ദ്ര സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്ത് ജനജീവിതം ദുരിതത്തിലാക്കുകയാണന്നും ആനിരാജ പറഞ്ഞു.

Update: 2021-03-27 18:00 GMT
മാള: രാജ്യത്തിന് വഴികാട്ടിയാവുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും അതിനായി ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ദേശിയ മഹിള ഫെഡറേഷന്‍ ദേശിയ സെക്രട്ടറി ആനിരാജ.

കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി വി ആര്‍ സുനില്‍കുമാറിന്റെ അന്നമനടയിലെ തിരഞ്ഞെടുപ്പ് റാലിയും പൊതു യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്ത് ജനജീവിതം ദുരിതത്തിലാക്കുകയാണന്നും ആനിരാജ പറഞ്ഞു.

പ്രവീണ്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ വി വസന്തകുമാര്‍, ടി കെ സന്തോഷ്, പി പി സുഭാഷ്, എം രാജേഷ്, ഇ കെ അനിലന്‍, കെ സി വര്‍ഗ്ഗീസ്, ജോസ് കുരിശിങ്കല്‍, പി വി വിനോദ്, ടി കെ സതീശന്‍, ബിജു അഞ്ചേരി സംസാരിച്ചു.

Tags:    

Similar News