കുണ്ടൂര്‍ പായ്തുരുത്ത് തൂക്കുപാലം സഞ്ചാരയോഗ്യമാക്കല്‍: എംഎല്‍എയും സംഘവും സ്ഥലം സന്ദര്‍ശിച്ചു

Update: 2020-08-22 09:37 GMT

മാള: 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന കുഴുര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടൂര്‍ പായ്തുരുത്ത് തൂക്കുപാലം കേടുപാടുകള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. തൂക്കുപാലം പുതുക്കിപ്പണിയാനായി കേരള സര്‍ക്കാര്‍ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 33.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, കുഴുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യാര്‍, ഗ്രാമപ്പഞ്ചായത്തംഗം ഡേവിസ് മരോട്ടിക്കല്‍, എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകന്‍ എം ആര്‍ അപ്പുക്കുട്ടന്‍, കുണ്ടൂര്‍ പള്ളി വികാരി ഉള്‍പ്പെടെ തുരുത്ത് നിവാസികളോടൊപ്പം സ്ഥലം സന്ദര്‍ശിച്ചത്. അറ്റകുറ്റ പണികള്‍ക്ക് എംഎല്‍എ ഫണ്ട് വിനിയോഗിക്കാനാവാത്തതിനാലാണ് സര്‍ക്കാര്‍ തുക അനുവദിക്കാനുള്ള നടപടിയിലേക്ക് പോയത്. ഉദ്യോഗസ്ഥരോട് അടിയന്തിരമായി സാങ്കേതികാനുമതി ഉള്‍പ്പെടെ ഉള്ള നടപടികള്‍ നടത്തി 15 ദിവസത്തിനകം ടെന്‍ഡര്‍ വിളിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൂക്കുപാലം നിര്‍മിച്ച കെ ഇ എല്‍ വിഭാഗത്തിന്റെ സാങ്കേതിക ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി എല്‍എസ്ജിഡി വിഭാഗം സാങ്കേതികാനുമതിക്ക് നല്‍കുന്ന എസ്റ്റിമേറ്റ് തൃപ്തികരമാണോയെന്ന് പരിശോധിപ്പിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പുകൊടുക്കുകയും ഏറ്റവും വേഗം പണി പൂര്‍ത്തീകരിച്ച് ആശങ്കയും യാത്രാ ബുദ്ധിമുട്ടും പരിഹരിക്കണമെന്നും വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍ദേശം നല്‍കി.


Kundur Paythuruthu bridge: MLA and team visit the site




Tags:    

Similar News