ഭര്‍ത്താവും ഭാര്യയും വിഷം അകത്തുചെന്ന് മരിച്ച നിലയില്‍

മാരിക്കല്‍ കരിപ്പാത്ര സുബ്രഹ്മണ്യന്‍(74), ഭാര്യ പ്രഭാവതി(64) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2020-01-28 18:07 GMT

മാള(തൃശൂര്‍): പൂപ്പത്തിയില്‍ ഭര്‍ത്താവിനെയും ഭാര്യയെയും വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാരിക്കല്‍ കരിപ്പാത്ര സുബ്രഹ്മണ്യന്‍(74), ഭാര്യ പ്രഭാവതി(64) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. രാവിലെ വാതില്‍ തുറക്കാതായപ്പോഴാണ് വീട്ടുകാര്‍ അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നത്. ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. പ്രഭാവതി മരിച്ച നിലയിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇരുവരെയും ചാലാക്കല്‍ ശ്രീനാരായണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാള പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: ഉണ്ണികൃഷ്ണന്‍, സുജാത. മരുമക്കള്‍: ജിതേഷ്, ഡജീന.




Tags:    

Similar News