തെങ്ങ് കടപുഴകി വീട് തകര്‍ന്നു

Update: 2020-05-06 16:03 GMT

മാള: പുത്തന്‍ചിറ കിഴക്കുംമുറിയില്‍ തെങ്ങ് കടപുഴകി വീട് തകര്‍ന്നു. ഇന്ന് വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ കിഴക്കുംമുറി മുടലിക്കുളം കറപ്പന്റെ ഓട് മേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകിയത്. കറപ്പനും ഭാര്യ ലതയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് മക്കള്‍ വീടിനു പുറത്തായിരുന്നു. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.


Tags: