ഉല്‍സവത്തിനിടെ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

എടക്കുളം സ്വദേശികളായ പുത്തന്‍വീട്ടില്‍ ആസ്മിന്‍, ഈശ്വരമംഗലത്ത് അഖ്‌നീഷ് എന്നിവരാണ് പിടിയിലായത്.

Update: 2020-02-11 17:55 GMT

മാള(തൃശൂര്‍): നടവമ്പ് ആണ്ട് ബലിക്കുളങ്ങര ക്ഷേത്രത്തിലെ ഇരുപത്തെട്ട് ഉച്ചാല്‍ ഉത്സവാഘോഷത്തിനിടെ കഞ്ചാവുമായി വില്‍പ്പനക്കെത്തിയ രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എസ്‌ഐ കെ എസ് സുബീന്തും സംഘവും പിടികൂടി. എടക്കുളം സ്വദേശികളായ പുത്തന്‍വീട്ടില്‍ ആസ്മിന്‍, ഈശ്വരമംഗലത്ത് അഖ്‌നീഷ് എന്നിവരാണ് പിടിയിലായത്. എസ്‌ഐക്കു പുറമെ ആന്വേഷണ സംഘത്തില്‍ സിപിഒ മാരായ അനൂപ് ലാലന്‍, അഭിലാഷ്, സുഭാഷ്, സൈമണ്‍ എന്നിവരും ഉണ്ടായിരുന്നു.




Tags:    

Similar News