പ്രളയകാല മുന്നൊരുക്കം: ഫൈബര്‍ ബോട്ടുകള്‍ സ്വന്തമാക്കി കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത്

Update: 2020-09-21 14:13 GMT

മാള: പ്രളയകാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഫൈബര്‍ ബോട്ടുകള്‍ സ്വന്തമാക്കി കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത്. അഞ്ച് ഫൈബര്‍ ബോട്ടുകളാണ് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,80,000 രൂപ ചെലവില്‍ വാങ്ങിയത്. കൂടാതെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി ഒന്നര ലക്ഷം രൂപ ഇതിനോടകം തന്നെ വകയിരുത്തിക്കഴിഞ്ഞു. ചാലക്കുടി പുഴയോട് ചേര്‍ന്നുകിടക്കുന്ന ഏഴ്, എട്ട്, 9, 10 വാര്‍ഡുകളിലാണ് പ്രളയ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടാവുന്ന സാഹചര്യത്തില്‍ പരമാവധി അഞ്ച് ക്യാംപുകളില്‍ കുറയാതെ ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസത്തിനായി തുറക്കേണ്ട അവസ്ഥയാണിവിടെയുള്ളത്. ഗ്രാമപ്പഞ്ചായത്തിന്റെ പ്രളയ ബോട്ടുകള്‍ പ്രസിഡന്റ് സില്‍വി സേവ്യര്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എന്‍ ഡി പോള്‍സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഉഷാ സദാനന്ദന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി വി അന്തോണി, ഗീതാ മോഹനന്‍, കെ കെ രാജു, സെക്രട്ടറി വി എസ് സുനില്‍കുമാര്‍ പങ്കെടുത്തു.

Flood Preparation: Kuzhur Grama Panchayath acquires fiber boats


Tags:    

Similar News