ചെങ്ങന്നൂരില്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം

Update: 2020-02-13 10:33 GMT

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരുവണ്ടൂരില്‍ ഇരുചക്ര വാഹന വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. 15ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. തിരുവന്‍വണ്ടൂര്‍ സ്വദേശി സജിത്തിന്റെ ഉടമസ്ഥതയിലുള്ള വര്‍ക് ഷോപ്പിലാണ് ഇന്ന് രാവിലെ 10.30ഓടെ തീപിടിത്തമുണ്ടായത്. ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലിസ് വ്യക്തമാക്കി.




Tags:    

Similar News