വേനല്‍ മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍

Update: 2020-04-26 12:38 GMT

തൃശൂര്‍: ശക്തമായ കാറ്റിലും വേനല്‍ മഴയിലും വ്യാപക നാശനഷ്ടങ്ങള്‍. മാള മേഖലയിലെ വിവിധ ഭാഗങ്ങളിലായി വന്‍മരങ്ങളടക്കം വീണും കൊമ്പുകളൊടിഞ്ഞും വീണ് റോഡുകളില്‍ തടസ്സമുണ്ടായി. വൈദ്യുതി കാലുകള്‍ ഒടിഞ്ഞും കമ്പികള്‍ പൊട്ടി വീണും വൈദ്യുതി തടസ്സപ്പെട്ടു. മാള 110 കെ വി സബ് സ്‌റ്റേഷനിലെ ജല അതോറിറ്റിയുടെ എബിസി കേബിള്‍ ഒഴികെയുള്ള ഫീഡറുകളെല്ലാം ഡ്രിപ്പാവുകയോ ഓഫാക്കുകയോ ചെയ്തിരിക്കയാണ്. സബ് സ്‌റ്റേഷനില്‍ നിന്നുള്ള മാള, നെയ്തക്കുടി, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, ആളൂര്‍ ഫീഡറുകളെല്ലാം ഓഫാണ്. വിവിധയിടങ്ങളില്‍ വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയവ മറിഞ്ഞ് വീണിട്ടുണ്ട്. കര്‍ഷകര്‍ക്കും മറ്റും കൂടുതല്‍ കണ്ണീര് നല്‍കിയാണ് മണിക്കൂറുകള്‍ നീണ്ട കാറ്റും മഴയും നിലച്ചത്.


Tags:    

Similar News