പുത്തന്‍വേലിക്കരയ്ക്ക് അഭിമാനമായി സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ പി എം ജോസ്

Update: 2020-08-17 06:34 GMT

മാള: പുത്തന്‍വേലിക്കര ഗ്രാമത്തിന് അഭിമാനമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡലിന് സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ പി എം ജോസ് അര്‍ഹനായി. പുത്തന്‍വേലിക്കര കൈമാത്തുരുത്തിപ്പടി പാലാട്ടി കുടുംബാഗമാണ്. 38 വര്‍ഷമായി സിആര്‍പി എഫില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി കോയമ്പത്തൂരില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സ് 105ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കുകയാണ്. ഭാര്യ ലീനയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഏക മകന്‍ അഖില്‍ ജോസും ഇദ്ദേഹത്തോടൊപ്പം കോയമ്പത്തൂരിലാണിപ്പോള്‍.

CRPF Inspector PM Jose is proud of Puthenvelikkara



Tags:    

Similar News