കൊവിഡ് പ്രതിരോധം; കൊടുങ്ങല്ലൂരില്‍ വിപുലമായ ഒരുക്കങ്ങള്‍

മണ്ഡലത്തിലെ വിവിധ ഡൊമിസലറി കെയര്‍ കേന്ദ്രങ്ങളിലായി 295 കിടക്കകളും മറ്റു പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ മുസിരീസ് ഹെറിറ്റേജ് സെന്ററും മാളയിലെ നീം കെയര്‍ ഹോസ്പിറ്റലും 200 കിടക്കകളുളള കേള്‍ക്കുന്നിലെ വിജയഗിരി സ്‌കൂള്‍ ഹോസ്റ്റലും ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

Update: 2021-05-09 13:38 GMT

മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ആറു ഗ്രാമപ്പഞ്ചായത്തുകളിലും കൊടുങ്ങല്ലൂര്‍ നഗരസഭയിലും വിപുലമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും ഒരുക്കിയ പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് എംഎല്‍എ വിലയിരുത്തി.

മണ്ഡലത്തിലെ വിവിധ ഡൊമിസലറി കെയര്‍ കേന്ദ്രങ്ങളിലായി 295 കിടക്കകളും മറ്റു പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ മുസിരീസ് ഹെറിറ്റേജ് സെന്ററും മാളയിലെ നീം കെയര്‍ ഹോസ്പിറ്റലും 200 കിടക്കകളുളള കേള്‍ക്കുന്നിലെ വിജയഗിരി സ്‌കൂള്‍ ഹോസ്റ്റലും ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും രോഗികളെ കൊണ്ടു പോകുന്നതിന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌ക്കും കൂടാതെ ഓരോ വാര്‍ഡുകളിലും മെമ്പര്‍ മാര്‍ക്കൊപ്പം 15ല്‍ കുറയാത്ത ആര്‍ആര്‍ടി പ്രവര്‍ത്തകരും സജ്ജീവമായി രംഗത്തുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

അഥിതി തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിച്ച് ആവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓരോ ഗ്രാമപ്പഞ്ചായത്തുകളിലും രോഗികള്‍ക്ക് ഭക്ഷണം ലഭ്യമല്ലാത്തവര്‍ക്കും ഭക്ഷണം നല്‍കാനായി സമൂഹ അടുക്കളയും ആരംഭിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Tags:    

Similar News