തൃശൂരില്‍ ഏഴ് പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍; 22 വാര്‍ഡ്/ഡിവിഷനുകളെ ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

Update: 2020-08-02 15:03 GMT

തൃശൂര്‍: കൊവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളിലെ 22 വാര്‍ഡ്/ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ഞായറാഴ്ച ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഏഴ് വാര്‍ഡ്/ഡിവിഷനുകളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 3,4,12 വാര്‍ഡുകള്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാര്‍ഡുകള്‍, എറിയാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാംവാര്‍ഡ്, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, 10 വാര്‍ഡുകള്‍, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 16 വാര്‍ഡുകള്‍, താന്ന്യം ഗ്രാമപഞ്ചായത്തിലെ നാല്, ഒമ്പത്, 10, 14, 17 വാര്‍ഡുകള്‍ എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയത്.

അതേസമയം, തൃശൂര്‍ കോര്‍പ്പറേഷനിലെ 7,11 ഡിവിഷനുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, അവണൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭയിലെ 31 -ാം ഡിവിഷന്‍ എന്നിവയെ പുതിയതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ്സോണ്‍ നിയന്ത്രണം തുടരും.




Tags:    

Similar News