ടോറസ് ലോറിക്ക് പിന്നില്‍ ബൊലേറൊ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

Update: 2021-08-19 15:50 GMT

മാള: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ വെള്ളാങ്കല്ലൂര്‍ ജങ്ഷന് തെക്കുവശം പറക്കാട്ട് ശിവക്ഷേത്രത്തിന് മുന്നില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൊലേറൊ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന ഉടമ നടവരമ്പ് പരിയാടത്ത് രാഗേഷിനാ (32) ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ നടവരമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ല. പൈങ്ങോട് വജ്ര റബ്ബര്‍ പ്രൊഡക്ടിലെ ജീവനക്കാരനാണ്. ഇന്ന് വൈകീട്ടായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വന്ന ടോറസ് ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍നിന്നും വന്ന കാറിലിടിക്കാതിരിക്കുന്നതിന് വെട്ടിച്ചപ്പോള്‍ ടോറസ് ലോറിക്ക് പിന്നിലിടിക്കുകയാണുണ്ടായത്. അപകടത്തില്‍ കാര്‍ ആകെ തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയ രാഗേഷിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Tags:    

Similar News