തൃശൂര്‍ ചാലക്കുടിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

Update: 2021-06-16 05:57 GMT

തൃശൂര്‍: ചാലക്കുടി ആനമല ജങ്ഷനില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. മാള കുഴൂര്‍ പടമാട്ടുങ്ങള്‍ ജോണ്‍സണ്‍ (50) ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയാണ് അപകടമുണ്ടായത്. ചാലക്കുടിയില്‍ കാന നവീകരണത്തിന് റോഡ് കുഴിച്ച സ്ഥലത്താണ് അപകടം നടന്നത്.

ഹൃദയാഘാതം വന്നയാളെ മാളയില്‍നിന്ന് ചാലക്കുടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയായിരുന്നു അപകടം. റോഡ് പണി നടക്കുന്ന കുഴിയിലേക്ക് ആംബുലന്‍സ് ഇടിച്ചിറങ്ങുകയായിരുന്നു. സ്ഥലത്ത് റോഡ് നവീകരണം നടക്കുന്നതായി യാതൊരു സൂചനാ ബോര്‍ഡുകളുമില്ലായിരുന്നു.

Tags: