തൃശൂര്‍: ഇരിങ്ങാലക്കുട-മൂന്നുപീടിക റൂട്ടില്‍ കെഎസ്ഇ ലിമിറ്റഡ് കമ്പനിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ എടതിരിഞ്ഞി വില്വമംഗലത്ത് ബാബുവിന്റെയും സിന്ധുവിന്റെയും മകന്‍ രാഹുല്‍ (23) മരിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് അപകടം. രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡില്‍ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തില്‍ ഗുരുതര പരിക്കേറ്റ രാഹുലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.