വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് നാളെ തിരുവനന്തപുരത്ത്

Update: 2021-02-08 12:14 GMT

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് 9ന് രാവിലെ 10.30 മുതല്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

Tags: