വള്ളക്കടവ് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു

Update: 2021-09-01 13:45 GMT

തിരുവനന്തപുരം: വള്ളക്കടവ് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളിലുള്ള പ്രതിഭകളെ ആദരിച്ചു. സ്വീകരണവും ബഹുമുഖ പ്രതിഭ സംഗമവും മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡന്റ് വയലില്‍ നാസര്‍ അധ്യക്ഷത വഹിച്ചു.

എസ്എസ് എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍, കൊവിഡ് മുന്നണി പോരാളികളായി പ്രതീക്ഷ വോളന്റിയര്‍ ടീം, വെല്‍ഫെയര്‍ ടീം, സാന്ത്വനം ടീം, ആര്‍ടിടി ടീം, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത നാസര്‍, ഐക്യവേദി കോര്‍ഡിനേറ്റര്‍ എംകെ എ റഹീം, ഐക്യവേദി ഓര്‍ഗനൈസിങ് സെക്രട്ടറി എസ് എ സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News