കഞ്ചാവ് വില്‍പന ആരോപിച്ച സഹോദരങ്ങളായ യുവാക്കളെ വെട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

പേട്ട കുടവൂര്‍ ജങ്്ഷനു സമീപമുള്ള ഇടറോഡില്‍ വച്ച് സ്ഥലവാസികളും സഹോദരങ്ങളുമായ ജിത്തു, ജിതിന്‍ എന്നിവരെ നാലംഗ സംഘം വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലായിരുന്നു അറസ്റ്റ്

Update: 2021-07-06 13:19 GMT

തിരുവനന്തപുരം: സഹോദരങ്ങളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ പോലിസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. കണ്ണമ്മൂല ചെന്നിലോട് മൂലയില്‍ വീട്ടില്‍ അശ്വിന്‍(20), പേട്ട കൊക്കോട് ലെയിന്‍ പുത്തന്‍ വീട്ടില്‍ ആദിത്യന്‍ (21) എന്നിവരെയാണ് പേട്ട പോലിസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം. പേട്ട കുടവൂര്‍ ജങ്ഷന്  സമീപമുള്ള ഇടറോഡില്‍ വച്ച് സ്ഥലവാസികളും സഹോദരങ്ങളുമായ ജിത്തു, ജിതിന്‍ എന്നിവരെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും വടിവാളിന് വെട്ടി പ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പ്രതികള്‍ക്ക് കഞ്ചാവ് കച്ചവടമാണെന്ന് പറഞ്ഞു പരത്തി എന്നാരോപിച്ചാണ് യുവാക്കളെ സംഘം ആക്രമിച്ചത്. ശംഖുമുഖം അസി. കമ്മീഷണര്‍ ഡികെ പൃഥിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്.ഒ ബിനുകുമാര്‍, എസ്.ഐ മാരായ നിയാസ്, സതീഷ്‌കുമാര്‍, സി.പി.ഒ മാരായ പ്രശാന്ത്, പ്രകാശ്, ശ്യാം എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News