തിരുവനന്തപുരത്ത് ശഹീദ് ഷാന്‍ അനുസ്മരണം നടന്നു

Update: 2022-01-14 13:52 GMT

തിരുവനന്തപുരം: ആലപ്പുഴയില്‍ ആര്‍എസ്എസ് കാപാലികര്‍ കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം നടന്നു. തിരുവനന്തപരം പ്രസ് ക്ലബ് ഹാളില്‍ നടന്ന അനുസ്മരണ പരിപാടി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കെഎസ് ഷാനെ കൊലപ്പെടുത്തിയത്. രാജ്യത്ത് വിദ്വേഷവും വംശീയതയും പ്രചരിപ്പിച്ച് ധ്രൂവീകരണത്തിനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞ് അത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്നും റോയ് അറയ്ക്കല്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കണ്ടള സിയാദ് അധ്യക്ഷത വഹിച്ചു.

ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വിഎം ഫതഹുദ്ദീന്‍ റഷാദി, എസ്ഡിപിഐ സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രവച്ചമ്പലം, എല്‍ നസീമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ ഇബ്രാഹിംകുട്ടി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് മൗലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടി ഷബീര്‍ ആസാദ് എന്നിവര്‍ സംബന്ധിച്ചു.

Tags: