ഭരണം നേടാനുള്ള ഇടപെടലാണ് എസ്ഡിപിഐ നടത്തുന്നതെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

എസ്ഡിപിഐ വാമനപുരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ നടന്നു

Update: 2021-03-14 17:25 GMT


 



തിരുവനന്തപുരം: ഭരണം നേടാനുള്ള ഇടപെടലാണ് പാര്‍ട്ടി നടത്തുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്ഡിപിഐ വാമനപുരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ കല്ലറ ശരവണ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ കേരളത്തിലെ രാഷ്ട്രീയ അധികാരമാണ് എസ്ഡിപിഐ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് ചിരി പടരുന്ന മുഖങ്ങളില്‍ നാളെ അത് യാഥാര്‍ഥ്യമായി പുലരും. ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താനുള്ള വെപ്രാളമാണ് ഇടതുവലതു മുന്നണികളില്‍ കാണുന്നത്. ബിജെപിയും ആര്‍എസ്എസും നിശ്ചയിക്കുന്ന അജണ്ടകളിലൂടെയാണ് യുഡിഎഫും എല്‍ഡിഎഫും സഞ്ചരിക്കുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളുടെ തകര്‍ച്ചയാണ്. ഫാസിസത്തിനെതിരെ ജനാധിപത്യത്തിനു വേണ്ടിയുള്ള ബദല്‍ രേഖ എസ്ഡിപിഐ ആണ് അവതരിപ്പിക്കുന്നതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ വാമനപുരം മണ്ഡലം സ്ഥാനാര്‍ത്ഥി അജ്മല്‍ ഇസ്മാഈലിനെ വിവിധ പഞ്ചായത്തുകളുടെ പ്രതിനിധികളും പഞ്ചായത്ത് മെമ്പര്‍മാരും സ്വീകരണങ്ങള്‍ നല്‍കി. സ്വീകരണത്തിന് നന്ദിയര്‍പ്പിച്ച് അജ്മല്‍ ഇസ്മായില്‍ സംസാരിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും, ഖാലിദ് പാങ്ങോട് ജനറല്‍ കണ്‍വീനറായും 151 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. യോഗത്തില്‍ വാമനപുരം മണ്ഡലം സെക്രട്ടറി അന്‍സിഫ് പെരിങ്ങമല, റഫീഖ് മൗലവി പാങ്ങോട്, തച്ചോണം നിസാമുദീന്‍, സിയാദ് തൊളിക്കോട്, ഷബീര്‍ ആസാദ്, കരമന ജലീല്‍, പാങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ പഴവിള, വാര്‍ഡംഗം ഹസീന വാഴോട്, വാര്‍ഡ് മെമ്പര്‍ ഫാത്തിമ മണക്കോട്, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സീനത്ത് ഷാജി, ഇഖ്ബാല്‍ കല്ലറ എന്നിവര്‍ സംസാരിച്ചു. ചടങ്ങനോടനുബന്ധിച്ച് കല്ലറ ഠൗണില്‍ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മാഈനെ സ്വീകരിച്ചുള്ള പ്രകടനം നടന്നു.

Tags:    

Similar News