തിരുവല്ലം ടോള്‍ പിരിവിനെതിരേ എസ്ഡിപിഐ ഇന്നും ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

Update: 2021-09-03 12:43 GMT

തിരുവനന്തപുരം: തിരുവല്ലത്തെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഇന്നും ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ട്ടി ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പ്രതിഷേധ മാര്‍ച്ച് പാര്‍ട്ടി ജില്ലാ ഖജാന്‍ജി ജലീല്‍ കരമന ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി കരമന സിറ്റി സെക്രട്ടറി യൂസുഫ് അധ്യക്ഷത വഹിച്ചു.

നേമം മണ്ഡലം സെക്രട്ടറി ഹക്കീം, കമലേശ്വരം സിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ്, നൗഷാദ് പൂജപ്പുര, ഷമീര്‍, സലിം, നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News