എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടന്നു

Update: 2021-03-20 13:08 GMT

തിരുവനന്തപുരം: നെടുമങ്ങാട് നിയോജകമണ്ഡലം എസ്ഡിപിഐ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാനം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള നിര്‍വഹിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലത്തില്‍ വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നെടുമങ്ങാട് മണ്ഡലം പാര്‍ട്ടി സ്ഥാനാര്‍ഥി ഇര്‍ഷാദ് കന്യാകുളങ്ങര, മണ്ഡലം പ്രസിഡന്റ് നാസര്‍ കൊപ്പം, പാര്‍ട്ടി ജില്ലാ ഖജാന്‍ജിയും നെടുമങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ കരമന ജലീല്‍, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗങ്ങളായ നവാസ് ഖാന്‍, മാഹീന്‍ വെമ്പായം, സലീം വെമ്പായം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News