എസ്ഡിപിഐ ജില്ലാതല പ്രവര്‍ത്തനഫണ്ട് കലക്ഷന്‍ ഉദ്ഘാടനം നടന്നു

Update: 2021-11-16 12:59 GMT

കല്ലമ്പലം: എസ്ഡിപിഐ തിരുവന്തപുരം ജില്ലാ തല പ്രവര്‍ത്തനഫണ്ട് കലക്ഷന്‍ ഉദ്ഘാടനം നടന്നു. വര്‍ക്കല മണ്ഡലത്തിലെ മരുതിക്കുന്ന് കൂനംചാലില്‍ ഭാരതി അമ്മയില്‍ നിന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഫണ്ട് സ്വീകരിച്ചു.

പ്രവര്‍ത്തനഫണ്ട് കലക്ഷന്‍ ഉദ്ഘാടനത്തില്‍ പാര്‍ട്ടി ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന, ജില്ലാ ഖജാന്‍ജി ശംസുദ്ദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റിയംഗം മാഹീന്‍ പരുത്തിക്കുഴി, വര്‍ക്കല മണ്ഡലം പ്രസിഡന്റ് ജഹാംഗീര്‍, സെക്രട്ടറി നസീര്‍ മരുതിക്കുന്ന്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് റഹീം പയറ്റുവിള, ഖജാന്‍ജി വേണാട് അന്‍സാരി, മരുതിക്കുന്ന് വാര്‍ഡ് പ്രസിഡന്റ് അമീര്‍ വളവനാട്, സെക്രട്ടറി ഷഫീക്, സമീര്‍ മുക്കുകട, നജീം മരുതിക്കുന്ന്, മുനീര്‍, നസീം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News