അട്ടക്കുളങ്ങരയിലെ അംബേദ്കർ സ്ക്വയർ ഇന്ന് സമാപിക്കും

കഴിഞ്ഞ 29 ന് ആരംഭിച്ച പ്രതിഷേധ സംഗമത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാമുദായിക രംഗത്തെ നിരവധി പേരാണ് കണ്ണികളായത്.

Update: 2020-03-02 07:45 GMT

തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരെ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി അട്ടക്കുളങ്ങരയിൽ ആരംഭിച്ച അംബേദ്കർ സ്ക്വയർ പ്രതിഷേധം ഇന്ന് സമാപിക്കും. കഴിഞ്ഞ 29 ന് ആരംഭിച്ച പ്രതിഷേധ സംഗമത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സാമുദായിക രംഗത്തെ നിരവധി പേരാണ് കണ്ണികളായത്.


ഇന്നലെ നടന്ന പ്രതിഷേധ പരിപാടികൾ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം എ ജലീൽ അധ്യക്ഷത വഹിച്ചു.


കെപിസിസി ജന.സെക്രട്ടറി മണക്കാട് സുരേഷ്, പെൺപിളൈ ഒരുമ സമര നായിക ഗോമതി, മുസ്ലീം അസോസിയേഷൻ പ്രസിഡന്റ് കടയറ നാസർ, നവാസ് തോന്നയ്ക്കൽ (പോപുലർ ഫ്രണ്ട്), അൻസാരി തോട്ടുമുക്ക് (തൊളിക്കോട്ട് പൗരസമിതി), സൈനുദീൻ മൗലവി (അൽ ഹാദി അസോ.), ഷാനവാസ് നഗരൂർ (എസ്ഡിടിയു ജില്ലാ ജന.സെക്രട്ടറി),


നെസ്സ്ഹത്ത് (പ്രത്യാശ ജില്ലാ പ്രസിഡന്റ്), സബീന ലുക്മാൻ(വിമൻ ഇന്ത്യാ മൂവ്മെന്റ്), ഷാജഹാൻ മൗലവി (ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ), ആസിഫ് (കാംപസ് ഫ്രണ്ട് ), സുകുമാരൻ (ദലിത് ആക്ടിവിസ്റ്റ്), സുധീർ (വള്ളക്കടവ് യത്തീംഖാന), വേലുശേരി സലാം, ഇർഷാദ് കന്യാകുളങ്ങര, ഷബീർ ആസാദ്, സിയാദ് തൊളിക്കോട്, മഹ്ശൂക്, മാഹിൻ പരുത്തിക്കുഴി സംസാരിച്ചു.

Tags:    

Similar News