പൗരത്വനിഷേധം: നെടുമങ്ങാട് പ്രതിഷേധറാലിയും മനുഷ്യാവകാശ സമ്മേളനവും

മനുഷ്യാവകാശ സമ്മേളനം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. പൗരത്വം ചോദിച്ചുവന്നാൽ ഞങ്ങൾ പൂർവികരുടെ ഖബറിടം കാണിച്ചുതരുമെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-01-11 16:55 GMT

നെടുമങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ സമിതി നെടുമങ്ങാട് താലൂക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും മനുഷ്യാവകാശ സമ്മേളനവും സംഘടിപ്പിച്ചു. ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ ബിജെപി സർക്കാരിന്റെ വംശവെറിക്കെതിരായ പ്രതിഷേധം അലയടിച്ചു. മനുഷ്യാവകാശ സമ്മേളനം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. പൗരത്വം ചോദിച്ചുവന്നാൽ ഞങ്ങൾ പൂർവികരുടെ ഖബറിടം കാണിച്ചുതരുമെന്ന് അദ്ദേഹം പറഞ്ഞു.


സമിതി ചെയർമാൻ ആബിദ് മൗലവി അൽഹാദി അധ്യക്ഷത വഹിച്ചു. പനയമുട്ടം അൻസറുദ്ധീൻ പ്രമേയം അവതരിപ്പിച്ചു. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. കെ അംബുജാക്ഷൻ, സി ദിവാകരൻ എംഎൽഎ, കെ എസ് ശബരീനാഥൻ എംഎൽഎ, ബീമാപള്ളി റഷീദ്, പ്രശാന്ത്, അബ്ദുല്ല തമീം, വൈ സഫീർ ഖാൻ മന്നാനി, ശാഫി മൗലവി സംസാരിച്ചു.

Tags:    

Similar News