ഓഫിസ് ഉദ്ഘാടനവും ജനജാഗ്രത സദസ്സും നടത്തി

Update: 2019-09-01 16:32 GMT

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ബാലരാമപുരം ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കരമന അഷ്‌റഫ് മൗലവി നിര്‍വഹിച്ചു. തുടര്‍ന്ന് 'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന ദേശീയ കാംപയിന്റെ ഭാഗമായി നടത്തിയ ജനജാഗ്രത സദസ്സില്‍ അദ്ദേഹം വിഷയാവതരണം നടത്തി. നെയ്യാറ്റിന്‍കര ഡിവിഷന്‍ പ്രസിഡന്റ് ഷഫീക്ക് കളിയിക്കാവിള അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഇടിച്ചക്കപ്ലാമൂട്, ബാലരാമപുരം ഏരിയാ പ്രസിഡന്റ് എ ആര്‍ അനസ്, ഏരിയാ സെക്രട്ടറി മുനീര്‍ സംസാരിച്ചു.




Tags: