തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. അഞ്ചുതെങ്ങ് പോലിസ് സ്റ്റേഷനിലെ എഎസ്ഐ കെ. ഷിബു മോന്‍ ആണ് മരിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വര്‍ക്കല ഇലകണ്‍ സ്വദേശിയാണ് ഷിബു മോന്‍. രണ്ടു വര്‍ഷമായി അഞ്ചുതെങ്ങ് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസവും ഡ്യൂട്ടിക്ക് എത്തിയിരുന്നു.
ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് ജീവനോടുക്കാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍ക്കും. വാടക വീട്ടിലായിരുന്നു ഷിബുവും കുടുംബവും താമസിച്ചിരുന്നത്. വീട് പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.