പോക്‌സോ കേസ് പ്രതിയായ എല്‍ഡിഎഫ് മരുതികുന്ന് വാര്‍ഡ് മെംമ്പര്‍ സഫറുല്ല തല്‍സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ

Update: 2021-04-25 16:00 GMT

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും സിപിഎം മരുതികുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുല്ല പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തി പള്ളിക്കല്‍ പോലിസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം സഫറുല്ല രാജിവെക്കണമെന്ന് എസ്ഡിപിഐ വര്‍ക്കല മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഹിം പയറ്റുവിള ആവശ്യപെട്ടു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ വിശദമായ അന്വേഷണം നടത്തണം. പ്രതിയുടെ മൊബൈല്‍ കാള്‍ ലിസ്റ്റ് പോലിസ് പരിശോധിക്കണമെന്നും, പ്രതിയെ രക്ഷിക്കാനും പ്രതിയെ ഒളിവില്‍ താമസിക്കുന്നതിനും സഹായിച്ച സിപിഎം നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ വാര്‍ത്താകുറുപ്പില്‍ ആവശ്യപെട്ടു.

Tags: