തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം

Update: 2025-09-23 07:49 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 29ന് ടാഗോര്‍ തിയറ്ററിലാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നത്. പരിപാടിയില്‍ ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും. അന്ന് തന്നെ അംബാസിഡര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. സിപിഎം നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട്ടും ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.