മെഡിക്കല്‍ കോളജില്‍ കൊവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആശുപത്രി സൂപ്രണ്ട്

അത്യാഹിതവിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഒപികളും കൊവിഡിന്റെ സാഹചര്യത്തില്‍ നിയന്ത്രിതമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Update: 2021-06-13 09:43 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മ്മദ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സകളും കൃത്യമായി നടക്കുന്നുണ്ട്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദയസംബന്ധമായ ചികിത്സകള്‍ക്കും കാന്‍സര്‍ ചികിത്സ, പക്ഷാഘാതം, അസ്ഥിരോഗവിഭാഗത്തിലെ ചികിത്സകള്‍ തുടങ്ങിയവയ്ക്കും ഒരു മുടക്കവും വന്നിട്ടില്ല. അത്യാഹിതവിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഒപികളും കൊവിഡിന്റെ സാഹചര്യത്തില്‍ നിയന്ത്രിതമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപിയിലെത്താന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ ചികിത്സാസംവിധാനമായ ഇ സഞ്ജീവനിയെയും ആശ്രയിക്കുന്നുണ്ട്.

കൊവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണ്. ഇത്തരം വ്യാജ വാര്‍ത്തകളുടെ പിന്നാലെ പോകാതെ രോഗികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ മുടക്കരുതെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News