ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; പിതാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പിതാവായ ഷിജിന്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ആരോപണം.
ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഷിജിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.
രാത്രിയിലും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറന്‍സിക് ഡോക്ടര്‍മാരുമായുളള ചര്‍ച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലിസ് അറിയിച്ചു.