ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്ത്; സ്പാ ജീവനക്കാരിയടക്കം മൂന്നുപേര്‍ പിടിയില്‍

Update: 2025-04-06 09:10 GMT

തിരുവനന്തപുരം: ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പോലിസ് ഡാന്‍സാഫ് സംഘം പിടികൂടി. ചിറയിന്‍കീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിന്‍ (29), പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപത്തെ സ്പാ ജീവനക്കാരിയുമായ അഞ്ചു (32) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴരയോടെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായി പോകുകയായിരുന്നു മൂന്നംഗസംഘം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു.





Tags: